എന്റെ യവ്വനത്തിന്റെ അവസാന ഘട്ടത്തില്‍ നില്‍ക്കുന്നു
എന്തൊക്കെയോ ആരോടൊക്കെയോ ഉറക്കെ വിളിച്ച് പറയണമെന്നുണ്ട്.
എന്നെ കുറിച്ച്...., എന്നെ ‘ഞാനാ‘ക്കിയ സമൂഹത്തിനെ കുറിച്ച്....
പലര്‍ക്കും കേള്‍ക്കാന്‍ ഇഷ്ടമാകാനിടയില്ലാത്ത സത്യങ്ങള്‍..
ആരോട്.., എങ്ങനെ അതെല്ലാം പറയണം എന്നറിയാതിരുന്ന എനിയ്ക്ക് ഈ ഒരു വഴി കാട്ടി തന്ന എന്റെ എല്ലാമെല്ലാമായ ‘സുഹൃത്തി‘ന്റെ (അങ്ങനെ മാത്രം പറഞ്ഞാല്‍ മതിയോ എന്നറിയില്ല, കാരണം വഴിയെ വിശദമാക്കാം...) കാല്‍ക്കല്‍ വണങ്ങിക്കൊണ്ട് ഞാന്‍ തുടങ്ങട്ടെ..
പറയാന്‍ ഞാന്‍ ഒരുക്കം...
കേള്‍ക്കാന്‍ നിങ്ങളോ...?
